ഇ.ഡി. ക്ലബ്ബ് ഉദ്ഘാടനവും വിസ്റ്റ ലോഞ്ചും ഇന്ന്
Friday 16 January 2026 12:37 AM IST
കൊല്ലം: വിദ്യാർത്ഥികളിൽ സംരംഭകത്വ ശീലം വളർത്തുന്നതിനായി ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കുന്ന ഇ.ഡി ക്ലബ്ബ് ഇന്ന് ദേശീയ സ്റ്റാർട്ടപ്പ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ കൊല്ലം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മനേജർ കെ.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ ഡോ. എ.ആർ. അനിൽ അദ്ധ്യക്ഷനാകും. കോളേജ് മാനേജർ ഫാ. ബെഞ്ചമിൻ പള്ളിയാടിയിൽ മുഖ്യപ്രഭാഷണം നടത്തും. ഭാവി സംരംഭകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന വിസ്റ്റ എന്ന പുതിയ പദ്ധതിക്കും ചടങ്ങിൽ തുടക്കമാകും. ഇതിന്റെ ഭാഗമായി 'പഠനത്തോടൊപ്പം എങ്ങനെ ഒരു ബിസിനസ്സ് കെട്ടിപ്പടുക്കാം' എന്ന വിഷയത്തിൽ ചവറ ഐ.ഐ.ഐ.സി. അഡ്‌മിഷൻ ആൻഡ് പ്ലോസ്മെന്റ് വിഭാഗം മേധാവി പ്രൊഫ.ജോർജ്ജ് ആന്റണി കോൺസ്റ്ററ്റൈൻ ക്ലാസ് നയിക്കും.