ചട്ടം ലംഘിച്ച് പിഎച്ച്.ഡി: ഗവർണർക്ക് നിവേദനം

Friday 16 January 2026 12:37 AM IST

തിരുവനന്തപുരം: ചട്ടം ലംഘിച്ച് ഭാരതനാട്യത്തിൽ പിഎച്ച്. ഡി അവാർഡ് ചെയ്ത സംസ്കൃത സർവകലാശാലാ വി.സിയുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. താത്കാലിക വി.സിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പി. നീതുദാസെന്ന ഗവേഷക സമർപ്പിച്ച പ്രബന്ധം മൂല്യനിർണയത്തിനയച്ച കർണാടകയിലെ പെർഫോമിംഗ് ആർട്ട്സ് അദ്ധ്യാപികയായ ഡോ. ദിവ്യ നെടുങ്കാടി ഭേദഗതി നിർദ്ദേശിച്ചിരുന്നു. എന്നാൽ സർവകലാശാലയുടെ ചട്ട പ്രകാരം പ്രബന്ധത്തിൽ ഭേദഗതികൾ വരുത്തി പ്രസ്തുത അദ്ധ്യാപികയ്ക്ക് തിരിച്ചയക്കണമെന്ന മുൻ വൈസ് ചാൻസലറുടെ നിർദ്ദേശം അവഗണിച്ച താത്കാലിക വി.സി തമിഴ്നാട്ടിലെ മറ്റൊരു അദ്ധ്യാപികയ്ക്ക് മൂല്യനിർണയത്തിന് അയച്ചു. മലയാളമറിയാത്ത തമിഴ്നാട് അദ്ധ്യാപികയ്ക്ക് അയച്ചുകൊടുത്ത് പിഎച്ച്. ഡി നൽകി.ആദ്യ മൂല്യനിർണയം നടത്തിയ അദ്ധ്യാപിക സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.