ആഘോഷമായി ലാലോത്സവ് നാളെ
Friday 16 January 2026 12:43 AM IST
നെടുമൺകാവ്: ശ്രീ ഗുരുദേവ സെൻട്രൽ സ്കൂളിന്റെ 23-ാമത് വാർഷികോത്സവം നാളെ വൈകിട്ട് 5.30 മുതൽ സ്കൂൾ അങ്കണത്തിൽ നടക്കും. നടൻ മോഹൻലാലിന്റെ അഭിനയ ജീവിതത്തിലൂടെയുള്ള ഒരു സാംസ്കാരിക യാത്രയായാണ് ഈ വർഷത്തെ വാർഷികോത്സവം ‘ലാലോത്സവ് ’ എന്ന പേരിൽ സംഘടിപ്പിക്കുന്നത്. കെ.ജി മുതൽ പ്ലസ് വൺ വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾ അവരുടെ ക്ലാസ് പരിപാടികളിലൂടെ മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ വിവിധ ഭാവങ്ങളും കഥാപാത്ര വൈവിദ്ധ്യങ്ങളും വേദിയിൽ ആവിഷ്കരിക്കും. നൃത്തം, നാടകം, സംഗീതം, ദൃശ്യാവിഷ്കാരം തുടങ്ങിയ കലാരൂപങ്ങളിലൂടെ മലയാള സിനിമയുടെ വിവിധ കാലങ്ങൾ അവതരിപ്പിക്കപ്പെടും. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളും സൃഷ്ടിപരമായ പ്രകടനങ്ങളും ഒരുമിക്കുന്ന വേദിയാവുമിത്.