ജില്ലാ യൂത്ത് ലീഗ് അണ്ടർ 13 മത്സരങ്ങൾ

Friday 16 January 2026 12:45 AM IST

കൊല്ലം: ജില്ലാ യൂത്ത് ലീഗ് ഫുട്ബോൾ (അണ്ടർ 13) മത്സരങ്ങൾ 17, 18 തീയതി​കളി​ൽ കൊല്ലം സെന്റ് അലോഷ്യസ് സ്കൂളിൽ നടക്കും. ലീഗ് അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത എട്ട് ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ക്വയിലോൺ സോക്കർ ക്ലബ്ബ് കുണ്ടറ, മനയിൽ ഫുട്ബോൾ അസോസിയേഷൻ പന്മന, സീസ സ്പോർട്സ് ക്ലബ്ബ് കൊല്ലം, ഡോൺ ബോസ്കോ ഫുട്ബോൾ അക്കാഡമി മുണ്ടയ്ക്കൽ, കോസ്റ്റൽ റിക്രിയേഷൻ ക്ലബ്ബ് വാടി, സെലസ് സ്പോർട്സ് ക്ലബ്ബ് മയ്യനാട്, ജൂനിയർ കൊല്ലം ഫുട്ബോൾ അക്കാഡമി, ടി.എഫ്.സി എന്നിവർ പങ്കെടുക്കും.നാളെ രാവിലെ ആദ്യ മത്സരത്തിൽ ഡോൺ ബോസ്കോ അക്കാഡമിയും സെലസ് അക്കാഡമിയും ഏറ്റുമുട്ടുമെന്ന് ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പന്മന മഞ്ജേഷ്, സെക്രട്ടറി എ. ഹിജാസ് എന്നിവർ അറിയിച്ചു.