കെ.എസ്.ടി.എ അദ്ധ്യാപക കലോത്സവം

Friday 16 January 2026 12:47 AM IST
കെ എസ് ടി എ കരുനാഗപ്പള്ളി ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച അധ്യാപക കലോത്സവം നഗരസഭ കൗൺസിലർ ജി സുനിൽ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കെ.എസ്.ടി.എ കരുനാഗപ്പള്ളി ഉപജില്ല അദ്ധ്യാപക കലോത്സവം നഗരസഭ കൗൺസിലർ ജി. സുനിൽ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് ജെ.പി. ജയലാൽ അദ്ധ്യക്ഷനായി​. സംസ്ഥാന കൗൺസിൽ അംഗം ഒ. അനീഷ് സ്വാഗതവും സബ്‌ ജില്ല ട്രഷറർ ജിഷ്ണുരാജ് നന്ദിയും പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് എൽ.എസ്. ജയകുമാർ, ജില്ലാ നിർവാഹക സമിതി അംഗം എ.എ. സമദ്, ജില്ലാ കമ്മിറ്റി അംഗം ആർ. അശ്വതി, ഉപജില്ല ജോയിന്റ് സെക്രട്ടറി എസ്. ധന്യ, ആർ. ശ്രീജ എന്നിവർ സംസാരിച്ചു. ജില്ലാതല കലോത്സവം 18ന് ചാത്തന്നൂരും സംസ്ഥാന കലോത്സവം ഫെബ്രുവരി ഒന്നിന് കൊല്ലത്തും നടക്കും