ലൈബ്രറി കൗൺസിൽ താലൂക്ക് ബാലോത്സവം
Friday 16 January 2026 12:48 AM IST
കരുനാഗപ്പള്ളി: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാലോത്സവം സമാപിച്ചു. വിവിധ പഞ്ചായത്ത്, മുനിസിപ്പൽ നേതൃസമിതികളുടെ സംഘാടനത്തിൽ നടന്ന പ്രദേശങ്ങളിൽ സംഘടിപ്പിച്ച ബാലോത്സവങ്ങളിൽ വിജയികളായ വിദ്യാർത്ഥികളാണ് താലൂക്ക് തല മത്സരത്തിൽ പങ്കെടുത്തത്. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നടന്ന ചടങ്ങ് സ്കൂൾ മാനേജർ എൽ. ശ്രീലത ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ആമുഖ പ്രഭാഷണം നടത്തി. അഡ്വ പി.വി. ശിവൻ, കടത്തൂർ മൻസൂർ, വി.പി. ജയപ്രകാശ് മേനോൻ, സുരേഷ് വെട്ടുകാട്, ആർ. മോഹനൻ, എ. സജീവ്, പ്രദീപ് എന്നിവർ പങ്കെടുത്തു. വിജയികൾക്ക് 18ന് നടക്കുന്ന താലൂക്ക് സെമിനാറിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും.