ഇൻഷ്വറൻസ്  പ്രീമിയം തിരികെ നൽകണം 

Friday 16 January 2026 12:48 AM IST

കൊല്ലം: മെഡിസെപ്പ് ഇൻഷ്വറൻസ് പുതുക്കൽ സംബന്ധിച്ച ചർച്ച നടത്താതെ അധികമായി പിടിച്ച പ്രീമിയം തുക പെൻഷൻകാർക്ക് തിരികെ നൽകണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറർ പി ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ വാര്യത്ത് മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ കെ.സി. വരദരാജൻ പിള്ള, എം. സുജയ്, സെക്രട്ടേറിയറ്റ് അംഗം കെ രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി എൻ. സോമൻ പിള്ള ജി. ബാലചന്ദ്രൻ പിള്ള, എ .മുഹമ്മദ് കുഞ്ഞ്, ജി. സുന്ദരേശൻ, പെരുമ്പുഴ ഗോപിനാഥൻ പിള്ള, ജി. യശോധരൻ പിള്ള, ഡി. ചിദംബരൻ, ഡി. അശോകൻ, ആർ. രാജശേഖരൻ പിള്ള, ജി. രാമചന്ദ്രൻ പിള്ള, ജി. ദേവരാജൻ, വടക്കതിൽ സലിം, ജെ. ജാസ്മിൻ, ഷൈലജ അഴകേശൻ, സി.പി. അമ്മിണിക്കുട്ടിയമ്മ എന്നിവർ സംസാരി​ച്ചു.