രാഹുൽ ഗാന്ധി 19ന് കൊച്ചിയിൽ
Friday 16 January 2026 1:22 AM IST
കൊച്ചി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ ആദരിക്കുന്ന വിജയോത്സവം 2026ൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി 19ന് കൊച്ചിയിൽ എത്തും. മറൈൻഡ്രൈവിൽ ഉച്ചയ്‌ക്ക് രണ്ടിനാണ് സമ്മേളനം.
തിരഞ്ഞെടുപ്പിൽ ജയിച്ചവരും പരാജയപ്പെട്ടവരും പരിപാടിയിൽ പങ്കെടുക്കും. വിജയിച്ചവരുമായി അദ്ദേഹം സംവദിക്കും. വിജയോത്സവത്തിന്റെ ഭാഗമായി റാലിയും ആസൂത്രണം ചെയ്യുന്നുണ്ട്. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം ഇന്നലെ ഒരുക്കങ്ങൾ വിലയിരുത്തി.