രാഹുൽക്കേസ്: ചാറ്റ് പുറത്തുവിട്ട ഫെനി നൈനാനെതിരെ കേസ്
Friday 16 January 2026 1:34 AM IST
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ പരാതി നൽകിയ യുവതിയുമായുള്ള വാട്സ് ആപ്പ് ചാറ്റ് പുറത്തുവിട്ട രാഹുലിന്റെ സുഹൃത്തും കെ.എസ്.യു നേതാവുമായ ഫെനി നൈനാനെതിരെ കേസെടുത്തു. പരാതിക്കാരിയെ അറിയാമെന്നും രാഹുൽ അവരെ ബലാത്സംഗം ചെയ്തെന്ന വിവരം അതിശയമായി തോന്നിയെന്നും ഫെനി ബുധനാഴ്ച രാത്രി സാമൂഹ്യ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് ഇന്നലെ രാവിലെ ചാറ്റുകളുടെ സ്ക്രീൻഷോട്ട് ഉൾപ്പെടുത്തി ഫെനി വീണ്ടും പോസ്റ്റ് ചെയ്തത്.