രാഹുലിനെതിരെ പരാതി; നടപടി തുടങ്ങിയില്ല
Friday 16 January 2026 1:41 AM IST
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡി.കെ.മുരളി എം.എൽ.എ നൽകിയ പരാതിയിൽ നടപടി തുടങ്ങിയില്ല. രാഹുൽ നിയമസഭാംഗത്തിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ബുധനാഴ്ച വൈകിട്ടാണ് വാമനപുരം എം.എൽ.എ ഡി.കെ.മുരളി സ്പീക്കർ എ.എൻ.ഷംസീറിന് പരാതി നൽകിയത്. വിഷയം സഭയിൽ ഉന്നയിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ അവധിയായിരുന്നതിനാൽ സ്പീക്കർ നടപടിക്ക് നിർദ്ദേശം നൽകിയില്ല. 20ന് സഭ തുടങ്ങിയതിനുശേഷമേ തീരുമാനമാകൂ. തുടർച്ചയായി സ്ത്രീപീഡനക്കേസുകൾ നേരിടുന്ന രാഹുലിനെതിരെ നടപടിയെടുക്കുന്നത് പ്രിവിലേജസ് ആൻഡ് എത്തിക്‌സ് കമ്മിറ്റി പരിശോധിക്കുമെന്ന് സ്പീക്കർ വ്യക്തമാക്കിയിരുന്നു.