രാഹുൽ റിമാൻഡിൽ; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Friday 16 January 2026 1:42 AM IST

പത്തനംതിട്ട: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ റിമാൻഡിൽ. മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലെത്തിച്ചു. മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം ഇന്നലെ രാഹുലിനെ പത്തനംതിട്ട ജുഡിഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. ജനറൽ ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷമാണ് ഹാജരാക്കിയത്. രാഹുലിനുവേണ്ടി തിരുവല്ല ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ സമർപ്പിച്ചിട്ടുള്ള ജാമ്യഹർജി ഇന്ന് പരിഗണിക്കും. അതിനിടെ രാഹുലിന്റെ മൊബൈൽ ഫോണുകളുടെ പാസ്‌വേഡ് ലഭിക്കാത്തതിനാൽ ഫോണിലെ വിവരങ്ങൾ ലഭിക്കാനുള്ള നടപടികളിലേക്ക് അന്വേഷണസംഘം കടന്നു.