ജഡ്ജിക്കെതിരെ പരാമർശം: കേസെടുക്കാൻ നിർദ്ദേശം
Friday 16 January 2026 1:43 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ വിചാരണക്കോടതി ജഡ്ജിയെ അപകീർത്തിപ്പെടുത്തിയതിൽ മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാൾസ് ജോർജിനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം.എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് എറണാകുളം സെൻട്രൽ പൊലീസിന് നിർദ്ദേശം നൽകിയത്. നടൻ ദിലീപ് കോടതി മുറിയിലേക്ക് വന്നപ്പോൾ ജഡ്ജി എഴുന്നേറ്റ് തൊഴുതുവെന്നടക്കം ആരോപണങ്ങളാണ് ചാൾസ് ഉന്നയിച്ചത്. ഇതിൽ അഭിഭാഷകൻ പി.ജെ. പോൾസൺ പരാതി നൽകുകയായിരുന്നു.