മരണം വരെയും കോൺഗ്രസുകാരി:ഷാനിമോൾ
Friday 16 January 2026 1:44 AM IST
ആലപ്പുഴ:മരണം വരെയും കോൺഗ്രസ് പ്രവർത്തകയായിരിക്കുമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ നിർവാഹകസമിതിയംഗം ഷാനിമോൾ ഉസ്മാൻ പറഞ്ഞു.താൻ കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ പ്രവേശിക്കുമെന്ന സോഷ്യൽമീഡിയയിലെ പ്രചാരണങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.പ്രചാരണത്തിന് പിന്നിൽ സി.പി.എമ്മാണ്.പിതാവിന്റെ മരണാനന്തരച്ചടങ്ങുകളുമായി ബന്ധപ്പെട്ട് വീട്ടിലായിരുന്നുവെന്നും കമ്മ്യൂണിസ്റ്റ് കേരള എന്ന പേജിലാണ് പോസ്റ്റ് കണ്ടതെന്നും ഷാനിമോൾ പറഞ്ഞു.പേജ് അഡ്മിനെതിരെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.അയിഷ പോറ്റിയെ വർഗ വഞ്ചകയെന്ന് വിളിച്ച സി.പി.എം ശോഭന ജോർജ്ജ് മുതൽ സരിൻ വരെയുള്ളരെ വർഗവഞ്ചകരായി കാണുന്നില്ല.പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും ഷാനിമോൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.