കോഴിക്കോട്ട് ടോൾ പിരിവ്: കോൺ. പ്രതിഷേധത്തിൽ സംഘർഷം

Friday 16 January 2026 1:46 AM IST

പന്തീരാങ്കാവ്: കോഴിക്കോട് ബെെപ്പാസിലെ പന്തീരാങ്കാവിലെ ‌ടോൾ പിരിവിൽ പ്രതിഷേധവുമായി കോൺഗ്രസ്. ടോൾ പിരിവ് തടഞ്ഞതിനിടെ പൊലീസുമായുണ്ടായ സംഘർത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ, ഒളവണ്ണ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ എൻ.മുരളീധരൻ എന്നിവർക്ക് പരിക്കേറ്റു. പൊലീസ് ഷീൽഡ് തട്ടിയാണ് ദിനേശിന് പരിക്കേറ്റത്.

ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺകുമാറിന്റെ നേതൃത്വത്തിലാണ് ഇന്നലെ രാവിലെ എട്ടോടെ പിരിവ് തടഞ്ഞത്. പരിസരത്തുള്ളവരെയും സ്വകാര്യബസുകളെയും ടോളിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം.