ബൈക്ക് മരത്തിലിടിച്ച് അപകടം; തൃശൂരിൽ ബന്ധുക്കളായ യുവാക്കൾക്ക് ദാരുണാന്ത്യം
Friday 16 January 2026 8:31 AM IST
തൃശൂർ: നിയന്ത്രണംതെറ്റിയ ബൈക്ക് മരത്തിൽ ഇടിച്ച് രണ്ട് പേർ മരിച്ചു. തൃശൂർ മാള അണ്ണല്ലൂരിലാണ് സംഭവം. ചാലക്കുടി കൂർക്കമറ്റം സ്വദേശികളായ പടിഞ്ഞാക്കര വീട്ടിൽ നീൽ ഷാജു (19), അലൻ ഷാജു (19) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്.
വ്യാഴാഴ്ച രാത്രി 11.30ഓടെയായിരുന്നു അപകടം. ഉടൻതന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീൽ ഷാജു ബംഗളൂരുവിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയാണ്. അലൻ ഷാജു പുല്ലൂറ്റ് ഐടിസി വിദ്യാർത്ഥിയാണ്.