എറണാകുളത്ത് ആറുവയസുകാരിയെയും അച്ഛനെയും മരിച്ചനിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് സൂചന
Friday 16 January 2026 4:47 PM IST
കൊച്ചി: പോണേക്കരയിൽ അച്ഛനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. പാണാവള്ളി സ്വദേശി പവിശങ്കർ, ആറുവയസുകാരി വാസുകി എന്നിവരാണ് മരിച്ചത്. കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ അമ്മ വീട്ടിൽ ഇല്ലായിരുന്ന സമയത്തായിരുന്നു സംഭവം. മകൾക്ക് വിഷം നൽകിയ ശേഷം പവിശങ്കർ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.