പാലിയേറ്റീവ് ദിനാചരണം
Saturday 17 January 2026 12:15 AM IST
ബേപ്പൂർ: ദേശീയ പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ബേപ്പൂർ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടുവട്ടം പാലിയേറ്റീവ് ഓഫീസ് ഹാളിൽ വോളണ്ടിയർ സംഗമം നടന്നു. കോഴിക്കോട് ഇനീഷിയേറ്റീവ് പാലിയേറ്റീവ് ട്രഷറർ കെ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. അരക്കിണർ സ്വദേശി കുറുമ്പറ്റ നാരായണൻ 73ാം ജന്മദിനത്തോടനുബന്ധിച്ച് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് വീൽചെയറും വാക്കറും എയർബെഡും സംഭാവനയായി നൽകി. കോർപ്പറേഷൻ ബേപ്പൂർ സോണലിലെ ഏഴ് കൗൺസിലർമാർക്ക് സ്വീകരണം നൽകി. പ്രസിഡന്റ് അഹമ്മദ് കബീർ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ടി. മുരളീധരൻ , മുൻ കൗൺസിലർ കെ കൃഷ്ണകുമാരി, അടിച്ചിക്കാട്ട് വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. പാലിയേറ്റീവ് കെയർ സെക്രട്ടറി പേരോത്ത് പ്രകാശൻ സ്വാഗതം പറഞ്ഞു.