കുടുംബ സംഗമവും ബോട്ട് യാത്രയും

Saturday 17 January 2026 12:23 AM IST
'

കൊയിലാണ്ടി : പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ആയുഷ് ഹോമിയോപ്പതി വകുപ്പ്, കൊയിലാണ്ടി മുനിസിപ്പാലിറ്റി, ഗവ.താലൂക്ക് ഹോമിയോ ആശുപത്രിയിലെ 'അരികെ' പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റ്, നാഷണൽ ആയുഷ് മിഷൻ 'കാരുണ്യ' പദ്ധതി എന്നിവ സംയുക്തമായി പാലിയേറ്റീവ് രോഗികൾക്കായി കുടുംബ സംഗമവും അകലാപുഴയിൽ ബോട്ടിംഗ് യാത്രയും സംഘടിപ്പിച്ചു. മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ ടി.സി ബിന്ദു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. സി പ്രതിഭ, ആർ.എം.ഒ ഡോ. മുഹമ്മദ് തസ്നീം , കൗൺസിലർ മൈഥിലി എന്നിവർ പ്രസംഗിച്ചു. കാരുണ്യ മെഡിക്കൽ ഓഫീസർ ഡോ. ആതിര വിശ്വനാഥൻ നന്ദി പറഞ്ഞു.