യൂണിഫോം വിതരണം

Saturday 17 January 2026 12:26 AM IST
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.മോഹൻദാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: ലയൺസ് ക്ലബ് ഇന്റർനാഷണൽ കുറ്റ്യാടി ഹരിത കർമ്മ സേനാംഗങ്ങൾക്ക് യൂണിഫോം വിതരണം ചെയ്തു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി ലയൺസ് ക്ലബ് പ്രസിഡന്റ് സലിം തെരുവത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എംവേണുഗോപാൽ സ്വാഗതം പറഞ്ഞു. അറക്കൽ അലി റിപ്പോർട്ട് അവതരിപ്പിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ടി നഫീസ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീജേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമയ്യ വരാപ്പറമ്പത്ത്, നസീറ ഫൈസൽ, ലയൺസ് ക്ലബ് സോൺ ചെയർമാൻ ഭാസ്കരൻ അളകാപുരി (എം.ജെ.എഫ്), പി.എം ജോർജ് (ഐ.പി.പി) അറക്കൽ അലി, എൻ.കെ അഹമ്മദ്, എം.എം വിനീത എന്നിവർ പ്രസംഗിച്ചു.