സ്വാഗതസംഘം രൂപീകരിച്ചു

Saturday 17 January 2026 12:30 AM IST
സ്നേഹ പെയിൻ ആൻ്റ് പാലിയേറ്റീവിൻ്റെ സാന്ത്വനം ചായ സൽക്കാത്തിനുള്ള സ്വാഗത സംഘ രൂപീകരണ യോഗം എം.പി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യുന്നു

കക്കട്ടിൽ: കക്കട്ടിൽ സ്നേഹ പെയിൻ ആന്റ് പാലിയേറ്റീവ് സാന്ത്വന പ്രവർത്തനത്തിന് ധനസമാഹരണം നടത്തുന്നതിനായി കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ചന്ദ്രൻ. നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് സജിന മണ്ണൂർ എന്നിവർ രക്ഷാധികാരികളായി സ്വാഗത സംഘം രൂപീകരിച്ചു. കെ.കെ അബ്ദുറഹ്‌മാൻ (ചെയർമാൻ) പി.കെ റഷീദ് (കൺവീനർ) പ്രചരണ കമ്മിറ്റി ചെയർമാൻ ആർ.ലിനി, കൺവീനർ എലിയാറ ആനന്ദൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാനായി കെ. വിശ്വനാഥൻ, കൺവീനർ എ.വി നാസറുദ്ദീൻ, ട്രഷറർ ഒ. വാസു എന്നിവരെ തെരഞ്ഞെടുത്തു. ഫെബ്രുവരി ഏഴിന് സാന്ത്വനം ചായ സത്ക്കാരം കക്കട്ടിൽ ടൗണിൽ നടത്തും. കുന്നുമ്മൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.വി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നരിപ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. എലിയാറ ആനന്ദൻ, നീലിയോട്ട് നാണു, ആർ.ലിനി, കെ.കെ അബ്ദുറഹ്മാൻ ഹാജി, പി.എം അഷ്റഫ്, ഇ.പ്രേമൻ, ബിജു ഇല്ലത്ത്, ജീനിഷ എന്നിവർ പ്രസംഗിച്ചു.