മേപ്പയ്യൂരിൽ യു.ഡി.എഫ് പ്രതിഷേധ സായാഹ്നം
Saturday 17 January 2026 12:34 AM IST
മേപ്പയ്യൂർ: തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ യു ഡി.എഫ് നേതൃത്വത്തിൽ മേപ്പയ്യൂരിൽ പ്രകടനവും പ്രതിഷേധ സായാഹ്നവും സംഘടിപ്പിച്ചു. ഡി.സി.സി സെക്രട്ടറി രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു. മൂസ കോത്തമ്പ്ര മുഖ്യപ്രഭാഷണം നടത്തി. പറമ്പാട്ട് സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. കമ്മന അബ്ദുറഹിമാൻ, ഇ.അശോകൻ, എം.എം അഷറഫ്, കെ.പി.രാമചന്ദ്രൻ, കെ.പി.വേണുഗോപാൽ, മുജീബ് കോമത്ത്, സി എം ബാബു, ശ്രീനിലയം വിജയൻ, ആന്തേരി ഗോപാലകൃഷ്ണൻ, ആർ.കെ രാജീവൻ എന്നിവർ പ്രസംഗിച്ചു. അബ്ദുറഹിമാൻ ഇല്ലത്ത്, ശ്രേയസ് ബാലകൃഷ്ണൻ, വി.പി ജാഫർ, കെ.ടി.വിനോദൻ, പ്രസന്നകുമാരി ചൂരറ്റ, ഹന്നത്ത്, കീപ്പോട്ട് അമ്മത്, ടി.എം അബ്ദുല്ല, ടി.കെ അബ്ദുറഹിമാൻ, ബിജു കുനിയിൽ,പി.കെ സുധാകരൻ,റിഞ്ചു രാജ് എടവന, കെ.എം ശ്യാമള, എം.കെ ഫസലുറഹ്മാൻ, കെ.കെ അനുരാഗ്, അജിനാസ് കാരയിൽ എന്നിവർ നേതൃത്വം നൽകി.