വീട്ടിലേക്ക് കയറിയത് ഒന്നല്ല രണ്ട് മൂര്‍ഖന്‍ പാമ്പുകള്‍; വീട്ടുടമ കണ്ടത് ചുറ്റി പിണയുന്നത്

Friday 16 January 2026 7:34 PM IST

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറുമൂടിന് അടുത്തുള്ള ഒരു വീട്ടിലാണ് സംഭവം, രണ്ട് പാമ്പുകള്‍ ചുറ്റി പിണയുന്നത് വീട്ടുടമ കണ്ടു ,പിന്നീട് അത് പഴയ സാധനകള്‍ വച്ചിരിക്കുന്ന സ്ഥലത്ത് കയറി ,ഉടന്‍ തന്നെ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.

സ്ഥലത്ത് എത്തിയ വാവാ സാധനങ്ങള്‍ മാറ്റി പാമ്പിന് വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങി ,തടിയുടെ മറവില്‍ ഇരുന്ന മൂര്‍ഖനെ കണ്ടു ,ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ഒരു മൂര്‍ഖന്‍ പാമ്പ് പക്ഷെ ഒന്നല്ല രണ്ട് മൂര്‍ഖന്‍ പാമ്പുകള്‍.

ഇതിനിടയില്‍ നായും പാമ്പുകളും തമ്മിലുള്ള ഒരു രസകരമായ സംഭവം ഉണ്ടായി .കാണുക ,രണ്ട് മൂര്‍ഖന്‍ പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്