കുടുംബ സുരക്ഷാ പദ്ധതി ഫണ്ട് വിതരണം

Saturday 17 January 2026 12:47 AM IST
മർച്ചന്റ് അസോസിയേഷൻ കുടുംബ സുരക്ഷാ പദ്ധതി ഫണ്ട് വിതരണം വ്യാപാരി വ്യവസായ ഏകോപസമിതി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പി കുഞ്ഞാവു ഹാജി നിർവഹിക്കുന്നു.

പെരിന്തൽമണ്ണ: മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് സാരഥികൾക്കും തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർക്കും സ്വീകരണം നൽകി. നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുടുംബ സുരക്ഷാ പദ്ധതി ഫണ്ട് കൈമാറൽ സംഘടന സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി. കുഞ്ഞാവുഹാജി നിർവഹിച്ചു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.ടി.എസ് മൂസു അദ്ധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ നഗരസഭ ചെയർപേഴ്സൺ സുരയ്യ ഫാറൂഖ്, വൈസ് ചെയർപേഴ്സൺ എം.പി ഫസൽ മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷിറ, വൈസ് ചെയർമാൻ സി.കെ ഹാരിസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ നാലകത്ത് ബഷീർ, അമ്പിളി മനോജ്, ദിനേശ്, പച്ചീരി ഹുസൈനാ നാസർ, തോട്ടശ്ശേരി ഖദീജ, പ്രതിപക്ഷനേതാവ് നെച്ചിയിൽ മൻസൂർ, വ്യാപാരി വ്യവസായി ഏകോപസമിതി ജില്ലാ സെക്രട്ടറി ടെക്‌നോ നാസർ, മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.പി മുഹമ്മദ് ഇക്ബാൽ, ട്രഷറർ ലത്തീഫ്, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് അക്രം ചുണ്ടയിൽ, പെയിൻ ആൻഡ് പാലിയേറ്റീവ് ചെയർമാൻ ഡോ. ഷാജി, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പച്ചീരി ഫാറൂഖ്, ചമയം ബാപ്പു, ഷാലിമാർ ഷൗക്കത്ത്, യൂസഫ് രാമപുരം, ലിയാഖത്ത് അലി ഖാൻ, പി.പി സെയ്തലവി, കെ.പി ഉമ്മർ, വാര്യർദാസ്, ഗഫൂർ വള്ളൂരാൻ, ഹാരിസ് ഇന്ത്യൻ, ഷൈജൽ, ഇലക്ട്രോ റഷീദ്, ഒമർ ഷെരീഫ്, ജമീല ഇസുദീൻ, കാജാ മുഹയുദ്ദീൻ, ഇബ്രാഹിം കാരിയിൽ, റഷീദ് ഡാലിയ തുടങ്ങിയവർ സംസാരിച്ചു.