ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

Saturday 17 January 2026 12:53 AM IST
ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

പെരിന്തൽമണ്ണ: നബാർഡിന്റെ സഹായത്തോടെ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ സ്വാശ്രയ കർഷക സമിതി മങ്കട യു.കെ പടിയിൽ വച്ച് പഴം, പച്ചക്കറി മേഖലയിൽ സഹകരണ സംഘങ്ങളുടെ പ്രോത്സാഹനം എന്ന വിഷയത്തെ ആസ്പദമാക്കി സമിതിയിലെ കർഷകർക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വനിതാ കർഷകർക്ക് കൂൺ കൃഷിയുടെ പരിശീലന പരിപാടിയും നടത്തി. ചടങ്ങ് വാർഡ് മെമ്പർ അനീസ് വെള്ളില ഉദ്ഘാടനം ചെയ്തു. വി.എഫ്.പി.സി.കെ ജില്ലാ മാനേജർ റാണി ജോർജ്, ഡെപ്യൂട്ടി മാനേജർ എം.കെ. നസീമ, സമിതി പ്രസിഡന്റ് ബഷീർ പട്ടാളി, ട്രഷറർ എം.അബുൾ മജീദ്, സെക്രട്ടറി രജിത ബാബു, മിനി ഉണ്ണി, അബ്ദുൾ ലത്തീഫ് എന്നിവർ പങ്കെടുത്തു.