ശ്രീനിവാസൻ അനുസ്മരണം നടത്തി
Saturday 17 January 2026 12:02 AM IST
പെരിന്തൽമണ്ണ: മങ്കട പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത സിനിമാനടൻ ശ്രീനിവാസൻ അനുസ്മരണവും ശ്രീനിവാസൻ സിനിമകളെ കുറിച്ചുള്ള ചർച്ചയും നടത്തി. ചടങ്ങ് സിനിമാ നിരീക്ഷകൻ മുഹമ്മദ് ഷെരീഫ് കാപ്പ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സി. അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. സുരേന്ദ്രൻ മങ്കട, എം.ടി. സുരേഷ്, സുനിൽ പെഴുംകാട്, പി.എം.വിനോദ്, എം.ടി.രാജു, മേജർ ശിവശങ്കരൻ, എൻ.മുരളീധരൻ, എം.ഉമ്മർ, വി.പി.രാമദാസ്, കെ.ലത, എം.എസ്.താര എന്നിവർ സംസാരിച്ചു. ശ്രീനിവാസൻ സിനിമകളിലെ ഗാനങ്ങളുടെ ആലപനവും നടന്നു. സാംസ്‌കാരിക വേദി കൺവീനർ വിനോദ് മങ്കട സ്വാഗതവും ലൈബ്രറി സെക്രട്ടറി പി. ഗോപാലൻ നന്ദിയും പറഞ്ഞു.