കൂട്ടായിയിൽ ബീച്ച് കാർണിവൽ 22 മുതൽ

Saturday 17 January 2026 12:09 AM IST
d

തിരൂർ: മംഗലം പഞ്ചായത്തിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കൂട്ടായിയിൽ ഈ മാസം 22 മുതൽ 26 വരെ ബീച്ച് കാർണിവൽ സംഘടിപ്പിക്കുന്നു.ഫിഷ് ലാൻഡിംങ് സെന്ററിന് സമീപമുള്ള ബീച്ചിലാണ് കാർണിവൽ നടക്കുന്നത്. കലാപരിപാടികൾ, ഘോഷയാത്ര, രുചിമേള, അങ്കണവാടി കലോത്സവം, കുടുംബശ്രീ ഭക്ഷ്യമേള, നാടൻ മത്സരങ്ങൾ,സാംസ്കാരിക സമ്മേളനം, ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി എന്നിവ നടക്കും. പ്രചാരണത്തിന്റെ ഭാഗമായി ശനി,ഞായർ ദിവസങ്ങളിൽ സുൽത്താൻ ബീച്ചിൽ ഫുട്ബാൾ,മൗലാന സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ്, ഇസ്മായിൽ നഗറിൽ വോളിബാൾ,കശ്മീർ ബീച്ചിൽ ഷൂട്ടൗട്ട് മത്സരങ്ങൾ നടക്കും.