ഹ്രസ്വചിത്രം ഉദ്ഘാടനം
Saturday 17 January 2026 1:09 AM IST
ചിറ്റൂർ: അമ്മ നാടകവേദി നിർമ്മിച്ച് സുധീഷ് നല്ലേപ്പിള്ളി രചനയും സംവിധാനവും നിർവ്വഹിച്ച മയക്കുമരുന്നിനെതിരെയുള്ള 'തണൽ മരങ്ങൾ' എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദർശനോദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ടി.എം.ശശി നിർവ്വഹിച്ചു. അമ്മ നാടകവേദി പ്രസിഡന്റ് എ.മോഹനൻ അദ്ധ്യക്ഷനായി. വെളിയമ്പള്ളം വായനശാല പരിസരത്തു നടന്ന ചടങ്ങിൽ നല്ലേപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് വി.ബിനു, മെമ്പർമാരായ എ.ശങ്കരൻ, ശശിധരൻ, അമ്മ നാടകവേദി സെക്രട്ടറി പി.വിജയൻ, വൈസ് പ്രസിഡന്റ് കെ.മുരളീധരൻ, ജോയിന്റ് സെക്രട്ടറി സുധീഷ് നല്ലേപ്പിളളി എന്നിവർ സംസാരിച്ചു.