നേത്ര പരിശോധന ക്യാമ്പ്
Saturday 17 January 2026 1:10 AM IST
വേങ്ങശ്ശേരി: എൻ.എസ്.എസ് ഹൈസ്‌കൂളിൽ ജൂനിയർ റെഡ്‌ക്രോസിന്റെയും ടീൻസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ചെർപ്പുളശ്ശേരി സെയിൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ നടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പ് ഒറ്റപ്പാലം എൻ.എസ്.എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എം.മോഹനൻ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. കുട്ടികളിലെ കാഴ്ച പ്രയാസങ്ങൾ നേരത്തെ തിരിച്ചറിയുന്നതിന് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വേങ്ങശ്ശേരി സൗഹൃദ കൂട്ടായ്മ സെക്രട്ടറി പി.പി.രാജഗോപാലൻ, ഒറ്റപ്പാലം ബി.ആർ.സിയിലെ സ്പെഷ്യൽ എഡ്യുക്കേറ്റർ എം.ടി.ഷഫീർ, സെയിൻ കണ്ണാശുപത്രി ഓപ്റ്റീഷ്യൻ ഒ.ഷാലിം, സ്‌കൂൾ ലീഡർ കെ.ജിഷ്ണ എന്നിവർ സംസാരിച്ചു.