നിർമ്മാണോദ്ഘാടനം

Saturday 17 January 2026 1:11 AM IST
inauguration

പാലക്കാട്: പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി നാഗലശ്ശേരി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ഓണപ്പറമ്പ് നഗർ വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം ഇന്ന് നടക്കും. വൈകീട്ട് അഞ്ചിന് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. 2025-26 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ വിനിയോഗിച്ചാണ് വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. 36 പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന ഓണപ്പറമ്പ് നഗറിന്റെ സമഗ്ര പരോഗതിക്കായി മന്ത്രി എം.ബി.രാജേഷ് നടത്തിയ ഇടപെടലുകളെ തുടർന്നാണ് അംബേദ്കർ ഗ്രാമം പദ്ധതിയിലൂടെ തുക അനുവദിച്ചത്.