മാരകായുധങ്ങൾ അടങ്ങിയ ബാഗ് കണ്ടെത്തി

Friday 16 January 2026 9:57 PM IST

തിരുവല്ല : കുറ്റൂർ റെയിൽവേ അടിപ്പാതയ്ക്ക് സമീപം മാരകായുധങ്ങളും കൈയുറകളും അടങ്ങിയ ബാഗ് കണ്ടെത്തി. സമീപവാസിയായ സ്ത്രീയ്ക്കാണ് റോഡിൽ നിന്ന് ബാഗ് ലഭിച്ചത്. തുടർന്ന് തിരുവല്ല പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ബാഗ് വിശദമായ പരിശോധനയ്ക്ക് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.