മാർ പീലക്സിനോസ് ട്രോഫി ബാസ്റ്റ്ബോൾ ചാമ്പ്യൻഷിപ്പ്

Friday 16 January 2026 9:58 PM IST

പത്തനംതിട്ട: കാതോലിക്കേറ്റ് ഹയർസെക്കൻഡറി സ്കൂൾ സ്ഥാപകൻ പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സീനോസ്, സ്കൂൾ മുൻ പ്രഥമ അദ്ധ്യാപകൻ ഡാനിയേൽ മാർ പീലക്സീനോസ് എന്നീ മെത്രാപ്പൊലീത്തമാരുടെ സ്മരണാർത്ഥം മാർ പീലക്സീനോസ് ട്രോഫിക്ക് വേണ്ടിയുള്ള ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് നടത്തി. ആൺകുട്ടികളുടെ വിഭാഗത്തിൽ പുളിങ്കുന്നം സെന്റ് ജോസഫിനെ പരാജയപ്പെടുത്തി മാന്നാനം സെന്റ് എഫ്രേമും പെൺകുട്ടികളുടെ വിഭാഗത്തിൽ മൗണ്ട് കാർമൽ കോട്ടയത്തെ പരാജയപ്പെടുത്തി കോഴിക്കോട് പ്രോവിഡൻസും ചാമ്പ്യൻഷിപ്പ് നേടി.കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 12 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. വിജയികൾക്ക് തുമ്പമൺ ഭദ്രാസനാധിപൻ ഡോ.എബ്രഹാം സെറാഫിം മെത്രാപ്പൊലീത്ത ട്രോഫികൾ വിതരണം ചെയ്തു.. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ പി മോഹൻ രാജ് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഫാ. ഷൈജു കുര്യൻ, പ്രിൻസിപ്പൽ ജേക്കബ് ജോർജ്, സ്കൂൾ കോഡിനേറ്റർ ഫാ. ബിജു മാത്യു,ഹെഡ്മിസ്ട്രസ് ജയമോൾ പി എം, അനീഷ് തോമസ്,വിനോദ് മാത്യു,,ഇക്ബാൽ അത്തിമൂട്ടിൽ എന്നിവർ സംസാരിച്ചു. ഫൈനൽ മത്സരങ്ങളിൽ ജേക്കബ് കൊച്ചേരി,പി .ടി തോമസ് പാറക്കൽ,ഡോ. ജോർജ് മാത്യുപാലപ്പ മണ്ണിൽഎന്നിവർ വിശിഷ്ടാതിഥികളായിരുന്നു.