സംഘാടക സമിതി രൂപീകരണം
Friday 16 January 2026 10:00 PM IST
തിരുവല്ല : മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ കലോത്സവം ഫെബ്രുവരി അവസാനവാരം തിരുവല്ലയിൽ നടക്കും. 7 ദിനരാത്രങ്ങൾ നീണ്ടു നിൽക്കുന്ന കലോത്സവത്തിന്റെ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം 22ന് രാവിലെ 10ന് തിരുവല്ല മാർത്തോമാ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് മഹാത്മാഗാന്ധി സർവകലാ യൂണിയൻ ജനറൽ സെക്രട്ടറി പി.എസ് അമൽ, ചെയർപേഴ്സൺ എം.അഭിനവ് എന്നിവർ അറിയിച്ചു. നാല് വർഷത്തിന് ശേഷമാണ് പത്തനംതിട്ട ജില്ല കലോത്സവത്തിന് വീണ്ടും വേദിയാകുന്നത്.