അറിയിപ്പ്

Friday 16 January 2026 10:03 PM IST

പത്തനംതിട്ട : 2133ാം നമ്പർ കുളനട സർവീസ് സഹകരണ ബാങ്കിന്റെ നിക്ഷേപകർക്ക് കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ബോർഡ് മുഖേന നിക്ഷേപം തിരികെ നൽകുന്നതിന് നിക്ഷേപകർ നിക്ഷേപ സർട്ടിഫിക്കറ്റിന്റെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിക്ഷേപകന്റെ കെ.വൈ.സി ഉള്ള കേരളാബാങ്ക് പൊതുമേഖലാ ബാങ്ക് പാസ്ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ പകർപ്പ് എന്നിവ സഹിതം സംഘത്തിൽ നിന്ന് ലഭിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് 22 നകം തിരികെ നൽകി രസീത് വാങ്ങണം. ആവശ്യമായ രേഖകൾ ഹാജരാക്കാത്ത ക്ലെയിമുകൾ പരിഗണിക്കില്ല. ഫോൺ: 04734 260441.