ക്വിസ് മത്സരം
Friday 16 January 2026 10:03 PM IST
പത്തനംതിട്ട : ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ 23, 24, 25 തീയതികളിലായി തിരുവനന്തപുരത്തു നടക്കുന്ന ദേശീയ പരിസ്ഥിതി സമ്മിറ്റിനോടനുബന്ധിച്ച് ഹരിതകർമ സേനാംഗങ്ങൾക്ക് ജില്ലാ തലത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് പുരസ്‌കാരവും ദേശീയ പരിസ്ഥിതി സമ്മിറ്റിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കുന്നതിനുള്ള അവസരവും ലഭിക്കും. ഒരു പഞ്ചായത്തിൽ നിന്ന് രണ്ടു പേർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ പഞ്ചായത്ത്, നഗരസഭ ഓഫീസ് മുഖേന harithakeralamissionpta@gmail.com ഇമെയിൽ വിലാസത്തിലേക്കോ 9645607918 വാട്‌സ്ആപ്പ് നമ്പരിലേക്കോ 22 ന് മുമ്പ് അറിയിക്കണം. ഫോൺ :9645607918, 9400242712