വേലൻ സർവീസ് സൊസൈറ്റി കൂട്ടായ്മ നാളെ

Friday 16 January 2026 10:06 PM IST

പത്തനംതിട്ട: ഭാരതീയ വേലൻ സർവീസ് സൊസൈറ്റി (ബി.വി.എസ്.എസ്.) സംസ്ഥാന വനിത, യുവജന കൂട്ടായ്മയും തിരഞ്ഞെടുക്കപ്പെട്ട സമുദായ അംഗങ്ങളായ ജനപ്രതിനിധികളെ ആദരിക്കലും മോട്ടിവേഷൻ ക്ലാസും നാളെ രാവിലെ 9.30 മുതൽ പുല്ലാട് കോയിപ്രം ഗ്രാമ പഞ്ചായത്ത് ഗാന്ധി സ്മാരക ഓഡിറ്റോറിയത്തിൽ നടക്കും. ആനുപാതിക പ്രാതിനിധ്യ പ്രക്ഷോഭ സമിതി (എ.പി.പി.എസ്) സംസ്ഥാന ചെയർമാൻ മാവോജി ഉദ്ഘാടനം ചെയ്യും. ഭാരതീയ വേലൻ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് കെ.കെ.ശശി അദ്ധ്യക്ഷത വഹിക്കും.എച്ച്.ആർ. ട്രെയിനർ ഏലിയാസ് കുര്യൻ മോട്ടിവേഷൻ ക്ലാസ് നയിക്കും.