പെൻഷകാർ ഉടൻ മസ്റ്ററിംഗ് നടത്തണം

Saturday 17 January 2026 12:22 AM IST

തിരുവനന്തപുരം:വാർഷിക മസ്റ്ററിംഗ് ഇതുവരെ നടത്താത്ത സർവീസ് പെൻഷൻകാരും കുടുംബ പെൻഷൻകാരും സമീപ ട്രഷറികളിൽ നേരിട്ട് ഹാജരായോ Life Jeevan Pramaan ആപ്പ്/പോർട്ടൽ വഴി സർട്ടിഫിക്കറ്റ് സമർപ്പിച്ചോ ഉടൻ മസ്റ്ററിംഗ് പൂർത്തിയാക്കണം.ഇല്ലെങ്കിൽ പെൻഷൻ താത്കാലികമായി നിർത്തിവെക്കുമെന്ന് ട്രഷറി അറിയിച്ചു.കൂടാതെ ഇൻകംടാക്സ് കൊടുക്കുന്ന പെൻഷൻകാർ മുൻകൂർ അടക്കേണ്ട ഇൻകംടാക്സ് തുക രേഖകൾ സഹിതം ട്രഷറിയിൽ 25ന് മുമ്പ് അറിയിക്കണം. pension.treasury@kerala.gov.in, https:pension.treasury.kerala.gov.in വഴിയോ അപ്ലോഡ് ചെയ്യാം.ഇത് ചെയ്തില്ലെങ്കിൽ ഫെബ്രുവരി,മാർച്ച് മാസങ്ങളിലെ പെൻഷനിൽ നിന്ന് ഇൻകംടാക്സ് തുക തുല്യഗഡുക്കളായി പിടിക്കും.