ഓപ്പൺ യൂണി. പ്രഥമ ബിരുദദാന ചടങ്ങ് 13ന്
കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പ്രഥമ യു.ജി, പി.ജി കോൺവൊക്കേഷൻ (ബിരുദദാന ചടങ്ങ് ) ഫെബ്രുവരി 13ന് കൊല്ലം ആശ്രാമം യൂനസ് കൺവെൻഷൻ സെന്ററിൽ നടക്കും.ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അദ്ധ്യക്ഷത വഹിക്കും.യൂണിവേഴ്സിറ്റിയുടെ ആദ്യ ബാച്ച് യു ജി - പി ജി പഠിതാക്കളുടെ ബിരുദദാനം ചാൻസലർ നിർവഹിക്കും.രാവിലെ 10ന് ചേരുന്ന സെനറ്റ് യോഗത്തിന് ശേഷം 11ന് ബിരുദദാന ചടങ്ങുകൾ ആരംഭിക്കും. മന്ത്രി ഡോ.ആർ.ബിന്ദു മുഖ്യാതിഥിയാകും.മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ,ജെ. ചിഞ്ചു റാണി എന്നിവർ വിശിഷ്ടാതിഥികളാകും.വിജ്ഞാപനം 20 ന് പ്രസിദ്ധീകരിക്കും.ബിരുദ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാനും ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനുമുള്ള ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് 20 മുതൽ www.sgou.ac.inൽ ലഭ്യമാകും. ഫെബ്രുവരി 2 ന് മുൻപ് അപേക്ഷിക്കണം.രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കിയവർ ഫെബ്രുവരി 13ന് രാവിലെ ഒൻപതിന് മുൻപ് കൺവെൻഷൻ സെന്ററിൽ എത്തണം.