വിലക്കുറവിൽ ഒളിഞ്ഞിരിപ്പുണ്ട് അപകടം: മരുന്ന് വിപണിയിൽ വ്യാജന്മാരുടെ കൊയ്ത്ത്
വൻ വിലക്കുറവിന് പിന്നിൽ മായം
കോഴിക്കോട്: ഡയാലിസിസ് രോഗികൾക്ക് നൽകുന്ന ഇഞ്ചക്ഷൻ എറിത്രോപോയിറ്റിന്റെ എം.ആർ.പി ഏകദേശം 1000 രൂപ. ലഭിക്കുന്നത് 150 രൂപയ്ക്ക്!. ക്യാൻസറിനുള്ള മോണോ ക്ലോണൽ ആന്റിബോഡി വിഭാഗത്തിൽപ്പെട്ട മരുന്നുകളായ റിചുസിമാബ്, ട്രാസ്റ്റുസു മാബ് തുടങ്ങിയവയുടെ എം.ആർ.പി 35,000 രൂപ. 7,500 രൂപയ്ക്ക് ലഭിക്കും. 4,000 രൂപയുള്ള ടിജ്സെെക്ളെെൻ പോലുള്ളവ 200 രൂപയ്ക്ക് .
വൻ വിലക്കുറവ് വാഗ്ദാനം ചെയ്ത് വിപണിയിൽ വിൽക്കുന്ന മരുന്നുകളിൽ പലതും ഗുണനിലവാരമില്ലാത്തവ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും മായം കലർത്തിയും മാനദണ്ഡങ്ങൾ ലംഘിച്ചും നിർമ്മിക്കുന്നവയാണിതെന്ന് ഡോക്ടർമാരും മെഡിക്കൽ റപ്രസന്റേറ്റീവ്മാരും പറയുന്നു. 20 മുതൽ 40 ശതമാനം വരെയും അതിലധികവും ചില മരുന്നുകൾക്ക് വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന മെഡിക്കൽ ഷോപ്പുകളുണ്ട്. ഡ്രഗ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ പല ജില്ലകളിൽ നിന്നും വ്യാജ മരുന്നുകൾ കണ്ടെത്തിയിരുന്നു. പരമാവധി വില്പന വിലയിൽ നിന്ന് വളരെ കുറച്ചാണ് വ്യാജ മരുന്നുകൾ വിതരണക്കാരിലെത്തുന്നത്. ചില മരുന്നുകൾ രോഗികൾക്ക് നേരിട്ടും ലഭിക്കും.
കമ്പനി ഡിപ്പോയിൽ നിന്ന് ഡിസ്ട്രിബ്യൂട്ടർമാർ വഴിയാണ് മെഡിക്കൽ ഷോപ്പുകളിലും ആശുപത്രികളിലും മരുന്നെത്തേണ്ടത്. എന്നാൽ, കേരളത്തിൽ അങ്ങനെയല്ല. നിയമത്തിലെ പഴുതുകളും ഓൺലെെൻ മരുന്നു
വ്യാപാരം പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയങ്ങളും വ്യാജന്മാർക്ക് തുണയാവുന്നു. മാസങ്ങൾക്ക് മുമ്പ് കഫ് സിറപ്പ് കഴിച്ച് രാജസ്ഥാനിലും മദ്ധ്യപ്രദേശിലും കുട്ടികൾ മരിച്ചിട്ടും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വ്യാജന്മാരെ തടയുന്നില്ല. ഡ്രഗ് കൺട്രോൾ ഇൻസ്പെക്ടർമാരുടെ കുറവാണ് സംസ്ഥാനത്ത് പരിശോധന കുറയാനിടയാക്കുന്നത്.
സംസ്ഥാനത്ത്
ഡ്രഗ് ഇൻസ്പെക്ടർമാർ
വേണ്ടത്....150
നിലവിൽ....47