എക്സൈസ് കമ്മിഷണർക്ക് എതിരെ പരാതി നൽകും
Saturday 17 January 2026 12:40 AM IST
തിരുവനന്തപുരം: മന്ത്രിക്ക് എസ്കോർട്ട് പോകുന്നതടക്കമുള്ള നിർദ്ദേശങ്ങൾ നൽകിയതിന്റെ പേരിൽ എക്സൈസ് കമ്മിഷണർ എം.ആർ.അജിത് കുമാറിനെതിരെ ഉദ്യോഗസ്ഥ സംഘടന. കമ്മിഷണർ നയപരമല്ലാത്ത നടപടികൾ സ്വീകരിക്കുന്നുവെന്നാണ് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷന്റെ ആരോപണം. മന്ത്രിക്ക് പരാതി നൽകുമെന്നും അറിയിച്ചു. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർമാരുടെയും ജോയിന്റ് കമ്മിഷണർമാരുടെയും യോഗത്തിൽ കമ്മിഷണർ വച്ച നിർദ്ദേശങ്ങളാണ് വിവാദമായത്.
എന്നാൽ ഈ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി എം.ബി.രാജേഷ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.