എ​റ​ണാ​കു​ളം​ ​@​ 661

Saturday 17 January 2026 1:59 AM IST

കൊ​ച്ചി​:​ ​സം​സ്ഥാ​ന​ ​സ്‌​കൂ​ൾ​ ​ക​ലോ​ത്സ​വ​ത്തി​ന്റെ​ ​മൂ​ന്നാം​ ​ദി​നം​ ​പോ​രാ​ട്ട​മ​വ​സാ​നി​ക്കു​മ്പോ​ൾ​ ​എ​റ​ണാ​കു​ളം​ ​മി​ക​ച്ച​ ​പ്ര​ക​ട​ന​വു​മാ​യി​ ​മു​ന്നോ​ട്ട്.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് 9.30ന്റെ​ ​ക​ണ​ക്ക് ​പ്ര​കാ​രം​ 661​പോ​യി​ന്റാ​ണ് ​ജി​ല്ല​യ്ക്ക് ​ഉ​ള്ള​ത്.​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​വി​ഭാ​ഗ​ത്തി​ൽ​ 70​ ​ഇ​ന​ങ്ങ​ളി​ലാ​യി​ 338​ ​പോ​യി​ന്റും​ ​ഹൈ​സ്‌​കൂ​ൾ​ ​വി​ഭാ​ഗ​ത്തി​ൽ​ 69​ഇ​ന​ങ്ങ​ളി​ലാ​യി​ 323 ​പോ​യി​ന്റു​മാ​ണ് ​ജി​ല്ല​യ്ക്ക്. മ​റ്റു​ ​ജി​ല്ല​ക​ളെ​ ​അ​പേ​ക്ഷി​ച്ച് ​മ​ത്സ​രി​ച്ച​ ​ഇ​ന​ങ്ങ​ളു​ടെ​ ​ഫ​ല​ങ്ങ​ൾ​ ​ഏ​റെ​ ​വ​രാ​നു​ണ്ടെ​ന്നു​ള്ള​ത് ​ജി​ല്ല​യു​ടെ​ ​പ്ര​തീ​ക്ഷ​ക​ൾ​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്നു​ണ്ട്.​ ​ നി​ല​വി​ലെ​ ​പൊ​യി​ന്റു​ ​പ​ട്ടി​ക​യി​ൽ​ 8-ാം സ്ഥാ​ന​ത്താ​ണെ​ങ്കി​ലും​ 13 ​ ​പോ​യി​ന്റു​ക​ൾ​ ​കൂ​ടി​ ​നേ​ടി​യാ​ൽ​ ​ജി​ല്ല​യ്ക്ക് ​ആ​ദ്യ​ ​അ​ഞ്ചി​ൽ​ ​ഇ​ടം​ ​നേ​ടാം. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​ചി​ത്ര​ ​ര​ച​ന​യി​ലും​ ​കാ​ർ​ട്ടൂ​ണി​ലും​ ​താ​യ​മ്പ​ക​യി​ലു​മെ​ല്ലാം​ ​ജി​ല്ല​ ​മി​ക​വ് ​പു​ല​ർ​ത്തി.​ ​ഹൈ​സ്‌​കൂ​ൾ​ ​വി​ഭാ​ഗ​ത്തി​ൽ​ ​മ​ല​പ്പു​ല​യ​ ​ആ​ട്ട​മു​ൾ​പ്പ​ടെ​ ​പ​ത്തോ​ളം​ ​ഇ​ന​ങ്ങ​ളി​ൽ​ ​എ​ ​ഗ്രേ​ഡ് ​ക​ര​സ്ഥ​മാ​ക്കാ​നും​ ​ജി​ല്ല​യ്ക്കാ​യി.​ 97​ ​സ്‌​കൂ​ളു​ക​ളി​ൽ​ ​നി​ന്നാ​യി​ 767​ ​മ​ത്സ​രാ​ർ​ത്ഥി​ക​ളാ​ണ് ​ജി​ല്ല​ക്കാ​യി​ ​മാ​റ്റു​ര​യ്ക്കു​ന്ന​ത്.​ ​ശ്രീ​നാ​രാ​യ​ണ​ ​സ്‌​കൂ​ളു​ക​ളും​ ​എ​റ​ണാ​കു​ളം​ ​ന​ഗ​ര​ത്തി​ലെ​ ​സ്‌​കൂ​ളു​ക​ളു​മാ​ണ് ​ജി​ല്ല​യ്ക്കാ​യി​ ​വീ​റോ​ടെ​ ​പൊ​രു​തു​ന്ന​ത്.