ഗുരുദേവസ്വാധീനം ആശാനെ വിശ്വമഹാകവിയാക്കി: സ്വാമി സച്ചിദാനന്ദ
ശിവഗിരി: ഗുരുദേവസ്വാധീനമാണ് ആശാനെ വിശ്വമഹാകവിയാക്കിമാറ്റിയതെന്നും ഗുരുദേവ മഹാസമാധിക്കു ശേഷവും ആശാൻ കുറച്ചുകാലംകൂടി ജീവിച്ചിരുന്നുവെങ്കിൽ കേരളത്തിന്റെയും ഗുരുദേവപ്രസ്ഥാനത്തിന്റെയും ചരിത്രം മറ്റൊന്നാകുമായിരുന്നുവെന്ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. മഹാകവി കുമാരനാശാന്റെ 103-ാമത് ദേഹവിയോഗ വാർഷികദിനമായ ഇന്നലെ ശിവഗിരിമഠത്തിൽ കുമാരനാശാൻ സ്മൃതിസമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു സ്വാമി.കുമാരനാശാൻ ഒരേ സമയം മഹാകവിയും സാമൂഹികപരിഷ്കർത്താവുമായിരുന്നുവെന്ന് സ്വാമി പറഞ്ഞു.സാഹിത്യ നിരൂപകൻ ഡോ.പ്രസന്നരാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശിവഗിരിമാസിക ചീഫ് എഡിറ്റർ സ്വാമി അവ്യയാനന്ദ അനുസ്മരണ പ്രഭാഷണം നടത്തി. സ്വാമി സുകൃതാനന്ദ, ഷോണി.ജി.ചിറവിള, താണുവൻആചാരി, അഡ്വ.കെ.ആർ.അനിൽകുമാർ, ശിവബാബു, അജയകുമാർ.എസ്.കരുനാഗപ്പളളി തുടങ്ങിയവർ പങ്കെടുത്തു. ഡോ.മോഹൻകുമാർ, ജി.മനോഹർ, ഉത്തമൻ.ജെ.മാവേലിക്കര,
ഉഷാരാജ്, ബി.സിനി എന്നിവർ കവിതകൾ ആലപിച്ചു.
PHOTO :മഹാകവി കുമാരനാശാന്റെ 103-ാമത് ദേഹവിയോഗ വാർഷികദിനത്തിൽ ശിവഗിരിമഠത്തിൽ നടന്ന കുമാരനാശാൻ സ്മൃതിസമ്മേളനം സാഹിത്യ നിരൂപകൻ ഡോ.പ്രസന്നരാജൻ ഉദ്ഘാടനം ചെയ്യുന്നു. സ്വാമി സുകൃതാനന്ദ, സ്വാമി അവ്യയാനന്ദ, സ്വാമി സച്ചിദാനന്ദ, താണുവൻആചാരി എന്നിവർ സമീപം.