ഫ്യൂച്ചർ സ്കിൽസ് കോൺക്ലേവ്
കൊച്ചി: ആഗോള തൊഴിൽ സാഹചര്യങ്ങളിൽ പ്രൊഫഷണലുകളെ സജ്ജമാക്കാൻ ലക്ഷ്യമിട്ട് അമൃത വിശ്വവിദ്യാപീഠം ഓൺലൈൻ വിഭാഗം സംഘടിപ്പിച്ച 'ഫ്യൂച്ചർ സ്കിൽസ് കോൺക്ലേവ്' അന്താരാഷ്ട്ര വികസന കൺസൾട്ടന്റും സീനിയർ മാനേജ്മെന്റ് കോച്ചുമായ സമിത് പ്രഭാത് ഉദ്ഘാടനം ചെയ്തു. അമൃത ക്യാമ്പസിൽ നടന്ന കോൺക്ലേവിൽ മാതാ അമൃതാനന്ദമയിയുടെ സന്ദേശം വായിച്ചു. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി, അമൃത വിശ്വവിദ്യാപീഠം രജിസ്ട്രാർ ഡോ. പി. അജിത് കുമാർ, എൻജിനീയറിംഗ് ഡീൻ ഡോ. ശശാങ്കൻ രാമനാഥൻ, അമൃത ഓൺലൈൻ പ്രോഗ്രാംസ് ഡീൻ ഡോ. കൃഷ്ണശ്രീ അച്യുതൻ തുടങ്ങിയവർ സംസാരിച്ചു.