കേസ് റദ്ദാക്കണമെന്ന് ഫെനി: ഹൈക്കോടതിയിൽ ഹർജി
കൊച്ചി:രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ അതിജീവിതയെ തിരിച്ചറിയുന്ന വിവരങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫെനി നൈനാൻ ഹൈക്കോടതിയെ സമീപിച്ചു.രാഹുലിന്റെ സുഹൃത്താണ് ഹർജിക്കാരൻ.രാഹുലിനെ കാണാൻ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് അതിജീവത സന്ദേശമയച്ചു എന്ന തരത്തിലായിരുന്നു വെളിപ്പെടുത്തൽ.തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.അതിജീവിത അയച്ച സന്ദേശം മാത്രമാണ് പങ്കുവച്ചത്.തിരിച്ചറിയുന്ന വിവരങ്ങൾ അതിലില്ലെന്നാണ് ഹർജിയിലെ വാദം.ആരോപിക്കപ്പെടുന്ന കുറ്റകൃത്യം നടന്നതായി പറയുന്ന ദിവസത്തിനുശേഷവും അതിജീവിതയ്ക്ക് രാഹുലുമായി ബന്ധമുണ്ടായിരുന്നു എന്നതിന് തെളിവാണ് ഈ സന്ദേശം.ഇത് വെളിപ്പെടുത്തിയത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണെന്നും ഹർജിയിൽ വിശദീകരിക്കുന്നു.ഹർജി അടുത്തദിവസം കോടതി പരിഗണിക്കും.