അദ്ധ്യാപകരും ജീവനക്കാരും 22ന് സമരച്ചങ്ങല തീർക്കും
Saturday 17 January 2026 2:06 AM IST
പത്തനംതിട്ട: ബി.ജെ.പി, കോൺഗ്രസ് സർക്കാരുകൾ അടിച്ചേൽപ്പിച്ച പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, ക്ഷാമബത്ത കുടിശ്ശികയും ക്ഷാമബത്ത കുടിശ്ശികയും അനുവദിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം നടപ്പാക്കുക, കേന്ദ്രം കേരളത്തോട് കാണിക്കുന്ന സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി അദ്ധ്യാപകരും ജീവനക്കാരും അദ്ധ്യാപക സർവീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ 22ന് പത്തനംതിട്ട നഗരത്തിൽ സമരച്ചങ്ങല തീർക്കും. സമരസമിതി കൺവെൻഷൻ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ഡി.ബിനിൽ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എഫ് ജില്ലാ പ്രസിഡന്റ് എസ്.പുഷ്പ അദ്ധ്യക്ഷയായി. ജോ. കൗൺസിൽ ജില്ലാ സെക്രട്ടറി ജി.അഖിൽ, പ്രസിഡന്റ് ആർ.മനോജ് കുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.എസ്.മനോജ് കുമാർ, കെ.ശിവാനന്ദൻ, സി.എസ്.നിത്യ തുടങ്ങിയവർ സംസാരിച്ചു.