അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിന് 19ന് കൊടിയേറും

Saturday 17 January 2026 2:07 AM IST

അടൂർ : അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിന് 19ന് കൊടിയേറി 28ന് സമാപിക്കും. 19ന് വൈകിട്ട് 7.15ന് നടക്കുന്ന കൊടിയേറ്റിന് തന്ത്രിമുഖ്യൻ രമേശ് ഭാനു ഭാനു പണ്ടാരത്തിൽ മുഖ്യകാർമ്മികത്വം വഹിക്കും. കൊടിയേറ്റിന്റെ ഭാഗമായി ഉച്ചയ്ക്ക് 12ന് കൊടിയേറ്റ് സദ്യ നടക്കും. വൈകിട്ട് 7.30 മുതൽ പഞ്ചരത്ന കീർത്തനാലാപനം നടക്കും. ഉത്സവ ദിനങ്ങളിൽ ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമെ ഉച്ചയ്ക്ക് അന്നദാനവും പള്ളിവേട്ട എഴുന്നെള്ളത്ത്, ആറാട്ട് എഴുന്നെള്ളത്ത്, ആറാട്ട് , ഗജഘോഷയാത്ര ,സൂര്യനാരായണ പൊങ്കാല, ശ്രീഭൂതബലി എഴുന്നെള്ളത്ത്, നവകം , ശ്രീബലി, ഉച്ചപൂജ തുടങ്ങിയ ചടങ്ങുകളും തിരുവാതിര, ആദ്ധ്യാത്മിക പ്രഭാഷണം, സംഗീത കച്ചേരി, കൈകൊട്ടിക്കളി, മാനസജപലഹരി ,നൃത്തോത്സവം , കീർത്തന സന്ധ്യ, നൃത്തസന്ധ്യ, ഗംഗാതരംഗം വയലിൻ കച്ചേരി, നൃത്തസായൂജ്യ പൂജ ,ഗീതാമാഹാത്മ്യ പ്രഭാഷണം ,നാദസ്വരക്കച്ചേരി ,തിരുമുമ്പിൽ സേവ, ഓട്ടൻ തുള്ളൽ, സോപാനസംഗീതം തുടങ്ങിയ പരിപാടികളും നടക്കും.