അദ്ധ്യാപകരെ ആദരിച്ചു

Saturday 17 January 2026 2:08 AM IST
യാക്കോബായ സഭ തുമ്പമൺ ഭദ്രാസനത്തിൽ ദീർഘകാലം സൺഡേസ്സ്ക്കൂൾ അധ്യാപകരായി സേവനമനുഷ്ഠിച്ചതിന് ആദരവു ലഭിച്ച മുതിർന്ന അധ്യാപകർ അഭിവന്ദ്യ മാത്യൂസ് മോർ തീമോത്തിയോസിനൊപ്പം

മഞ്ഞിനിക്കര : യാക്കോബായ സഭ തുമ്പമൺ ദദ്രാസനത്തിലെ ദീർഘകാല സേവനം അനുഷ്ടിച്ച മുതിർന്ന അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ് മാത്യൂസ് മോർ തീമോത്തിയോസ് ഉദ്ഘാടനം ചെയ്തു. ഫാ.എബി സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. അഖിലമലങ്കര ജനറൽ സെക്രട്ടറി പി.വി.ഏലിയാസ്, പി.വി പൗലോസ്, എൻ.എ ജോസ്, തോമസ് പോൾ, എൽദോ ഐസക്, ഫാ.അഖിൽ മഞ്ഞിനിക്കര, ഡയറക്ടർ ജോസ് പനച്ചയ്ക്കൽ, റോയ്‌സ് മാത്യൂ മഞ്ഞിനിക്കര, സെക്രട്ടറി റോസമ്മ അച്ചൻകുഞ്ഞ് എന്നിവർ പ്രസംഗിച്ചു.