അഖില കേരള പ്രസംഗ മത്സരം 20ന്
Saturday 17 January 2026 2:08 AM IST
പത്തനംതിട്ട : കൈപ്പട്ടൂർ സെന്റ് ജോർജസ് മൗണ്ട് ഹൈസ്കൂളിന്റെ ആഭിമുഖ്യത്തിലുള്ള 18ാമത് കീപ്പള്ളിൽ അന്നമ്മ ജോൺ സ്മാരക അഖില കേരള പ്രസംഗ മത്സരം 20ന് രാവിലെ 10ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഹൈസ്കൂൾ കുട്ടികൾക്കുവേണ്ടിയുള്ള മലയാള പ്രസംഗ മത്സരമാണിത്. ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 3000, 2000, 1500 രൂപയുടെ ക്യാഷ് പ്രൈസും മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്.