പി.ആർ. പിഷാരടി സ്മാരക പ്രഭാഷണം
കൊച്ചി: കുസാറ്റിൽ 38-ാം കേരള ശാസ്ത്ര കോൺഗ്രസിന് മുന്നോടിയായി സംഘടിപ്പിച്ച പി.ആർ. പിഷാരടി സ്മാരക പ്രഭാഷണ പരിപാടി വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു. വിക്രം സാരാഭായി സ്പേസ് സെന്റർ ഡയറക്ടർ എ. രാജരാജൻ പ്രഭാഷണം നടത്തി. കാലാവസ്ഥാ ശാസ്ത്രജ്ഞനും ഭൗതിക ശാസ്ത്രജ്ഞനുമായിരുന്ന പിഷാരടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ട്രോപ്പിക്കൽ മീറ്റിയോറോളജിയുടെ സ്ഥാപക ഡയറക്ടർ ആയിരുന്നു. കുസാറ്റുമായി സഹകരിച്ച് കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റാണ് പരിപാടി സംഘടിപ്പിച്ചത്. ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ സെന്റ് ആൽബർട്ട്സ് കോളേജിലാണ് ശാസ്ത്ര കോൺഗ്രസ്.