വായ മൂടിക്കെട്ടി പ്രതിഷേധം
കൊച്ചി: അഭിഭാഷക സംരക്ഷണ നിയമം നടപ്പാക്കുക, ക്ഷേമനിധി 30 ലക്ഷമാക്കുക, ജൂനിയർ അഭിഭാഷകർക്ക്, ക്ഷേമനിധി തട്ടിപ്പിലെ യഥാർത്ഥ കുറ്റവാളികളെ പിടികൂടുക, കോടതി ഫീസ് വർദ്ധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ ലായേഴ്സ് കോൺഗ്രസ് ഹൈക്കോടതിക്ക് മുമ്പിൽ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു. സംസഥാന പ്രസിഡന്റ് പി.കെ. അബ്ദൂൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു. ഹൈക്കോടതി കമ്മറ്റി വൈസ് പ്രസിഡന്റ് ജസ്റ്റിൻ കരിപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. വിജു തോമസ്, എസ്. സുധീഷ് കുമാർ, ജോൺ വർഗീസ്, ഡോ. ബാബു കറുകപ്പാടം, മുരളി പള്ളത്ത്, നോബൽരാജ്, കെ.എൻ. രജനി, ബിജു മഞ്ഞുണ്ണിക്കര, സറീന ജോർജ്, തുടങ്ങിയവർ സംസാരിച്ചു.