ക്ഷാമബത്ത അവകാശം: എൻ.ജി.ഒ സംഘ്

Saturday 17 January 2026 12:10 AM IST

പത്തനംതിട്ട:ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന് സത്യവാങ്മൂലം നൽകി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള സർക്കാർ ശ്രമം അപഹാസ്യമാണെന്ന് എൻ.ജി.ഒ സംഘ്.സംസ്ഥാന ജീവനക്കാർക്ക് സമയബന്ധിതമായി ക്ഷാമബത്ത അനുവദിച്ചിരുന്ന മുൻകാല രീതി അട്ടിമറിക്കുകയും അനുവദിച്ച ക്ഷാമബത്തയുടെ മുൻകാല പ്രാബല്യം നിഷേധിക്കുകയും ചെയ്ത സർക്കാർ നടപടിക്കെതിരെയാണ് ജീവനക്കാർ കോടതിയെ സമീപിച്ചത്.

ക്ഷാമബത്തഇടത് സർക്കാരിന്റെ ഔദാര്യമല്ല. എല്ലാ സർക്കാർ ജീവനക്കാർക്കും ലഭിക്കുന്ന അർഹമായ ആനുകൂല്യമാണ്.ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സർക്കാരിനെതിരെ പ്രക്ഷോഭം തുടരുമെന്ന് എൻ.ജി.ഒ സംഘ് സംസ്ഥാന പ്രസിഡന്റ് ജെ.മഹാദേവൻ,ജനറൽ സെക്രട്ടറി എസ്.രാജേഷ് എന്നിവർ അറിയിച്ചു.

ഇ​ട​തു​ ​സ​ർ​ക്കാ​രി​ന്റെ​ ​പൊ​യ്മു​ഖം​ ​പു​റ​ത്താ​യി​ ​:​കെ.​ജി.​ഒ.​യു

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ഡി​ .​എ​ ​അ​വ​കാ​ശ​മ​ല്ല​ ​എ​ന്ന​ ​സ​ത്യ​വാ​ങ്മൂ​ലം​ ​കോ​ട​തി​യി​ൽ​ ​സ​മ​ർ​പ്പി​ച്ച​ ​ഇ​ട​തു​സ​ർ​ക്കാ​രി​ന്റെ​ ​പൊ​യ്മു​ഖം​ ​വെ​ളി​ച്ച​ത്തു​വ​ന്നു​ ​എ​ന്ന് ​കെ.​ ​ജി​ .​ഒ.​ ​യു​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ്‌​ ​കെ​ .​സി​ .​സു​ബ്ര​ഹ്മ​ണ്യ​നും​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ബി.​ ​ഗോ​പ​കു​മാ​റും​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജീ​വ​ന​ക്കാ​ർ​ ​ഒ​രു​ ​ബാ​ദ്ധ്യ​ത​യാ​ണെ​ന്ന്‌​ ​വി​ദൂ​ര​മ​ല്ലാ​ത്ത​ ​ഭാ​വി​യി​ൽ​ ​ഈ​ ​സ​ർ​ക്കാ​ർ​ ​പ​റ​യു​മെ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​സം​ശ​യ​മി​ല്ല.​ ​സ​ർ​ക്കാ​ർ​ ​കോ​ട​തി​യി​ൽ​ ​ന​ൽ​കി​യ​ ​സ​ത്യ​വാ​ങ് ​മൂ​ല​ത്തി​നെ​തി​രെ​ ​പ്ര​തി​ഷേ​ധി​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​ ​ഇ​ട​തു​സ​ർ​ക്കാ​ർ​ ​സ​ർ​വീ​സ് ​സം​ഘ​ട​ന​ക​ൾ​ ​പി​രി​ച്ചു​വി​ട​ണ​മെ​ന്നും​ ​നേ​താ​ക്ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

ക്ഷാ​മ​ബ​ത്ത​:​ ​സ​ർ​ക്കാ​ർ​ ​നി​ല​പാ​ട് ​തി​രു​ത്ത​ണ​മെ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​ ​ക്ഷാ​മ​ബ​ത്ത​ ​അ​വ​കാ​ശ​മ​ല്ലെ​ന്ന​ ​സ​ർ​ക്കാ​ർ​ ​നി​ല​പാ​ട് ​തി​രു​ത്ത​ണ​മെ​ന്നും​ ​ഇ​ട​തു​സ​ർ​ക്കാ​രി​ന്റെ​ ​പ്ര​ഖ്യാ​പി​ത​ന​യ​ത്തി​ന് ​അ​നു​സ​രി​ച്ചാ​വ​ണം​ ​കോ​ട​തി​യി​ൽ​ ​പ​റ​യേ​ണ്ട​തെ​ന്നും​ ​അ​ദ്ധ്യാ​പ​ക​ ​സ​ർ​വീ​സ് ​സം​ഘ​ട​നാ​ ​സ​മ​ര​സ​മി​തി​ ​ആ​വ​ശ്യ​പ്പെ​ട്ടു. ഡി.​എ​ ​അ​വ​കാ​ശ​മ​ല്ലെ​ന്ന​ ​നി​ല​പാ​ട് ​ഇ​ട​തു​പ​ക്ഷ​ ​സ​ർ​ക്കാ​രി​നി​ല്ല.​ ​കേ​ന്ദ്ര​ത്തി​ന്റെ​ ​സാ​മ്പ​ത്തി​ക​ ​ഉ​പ​രോ​ധ​മാ​ണ് ​നി​ല​വി​ലെ​ ​പ്ര​തി​സ​ന്ധി​ക്ക് ​കാ​ര​ണം.​ ​ന​ൽ​കാ​നു​ള്ള​തെ​ല്ലാം​ ​സ​ർ​ക്കാ​ർ​ ​കൊ​ടു​ത്തു​തീ​ർ​ക്കു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണ്.​ ​ഇ​തി​ന് ​വി​രു​ദ്ധ​മാ​യി​ ​നി​ല​പാ​ടെ​ടു​ക്കു​ന്ന​ ​ധ​ന​കാ​ര്യ​മേ​ധാ​വി​ക​ളെ​ ​സ​ർ​ക്കാ​ർ​ ​നി​ല​യ്ക്ക് ​നി​റു​ത്ത​ണം. കേ​ന്ദ്ര​ഗ​വ​ൺ​മെ​ന്റ് ​കേ​ര​ള​ത്തോ​ട് ​തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ ​ക​ടു​ത്ത​ ​സാ​മ്പ​ത്തി​ക​ ​ഉ​പ​രോ​ധം​ ​ക്ഷാ​മ​ബ​ത്ത​യ​ട​ക്ക​മു​ള​ള​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​വൈ​കു​ന്ന​തി​നു​ള​ള​ ​കാ​ര​ണ​മാ​ണെ​ങ്കി​ലും​ ​കോ​ട​തി​യി​ൽ​ ​ന​ൽ​കി​യ​ ​സ​ത്യ​വാ​ങ്മൂ​ലം​ ​പി​ൻ​വ​ലി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​ക​ണ​മെ​ന്നും​ ​സ​മ​ര​ ​സ​മി​തി​ ​ചെ​യ​ർ​മാ​ൻ​ ​ഒ.​കെ.​ ​ജ​യ​കൃ​ഷ്ണ​നും​ ​ജ​ന​റ​ൽ​ ​ക​ൺ​വീ​ന​ർ​ ​കെ.​പി.​ഗോ​പ​കു​മാ​റും​ ​പ്ര​സ്താ​വ​ന​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.